Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Uruguay

ആ​റ​ടി​ച്ച് ഉ​റു​ഗ്വെ...

കോ​ൽ​ക്ക​ത്ത: ര​ണ്ടു ത​വ​ണ ഫി​ഫ ലോ​ക​ക​പ്പ് സ്വ​ന്ത​മാ​ക്കി​യ ലാ​റ്റി​ന​മേ​രി​ക്ക​ൻ ക​രു​ത്ത​രാ​യ ഉ​റു​ഗ്വെ​യ്ക്ക് എ​തി​രാ​യ രാ​ജ്യാ​ന്ത​ര സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ പൊ​രു​തി കീ​ഴ​ട​ങ്ങി. 6-1നാ​യി​രു​ന്നു ഉ​റു​ഗ്വെ​ൻ ജ​യം.

മാ​ക്സി അ​ജൂ​രൊ (28, 59) ഇ​ര​ട്ട ഗോ​ൾ നേ​ടി. നൂ​നെ​സ്, സ​ലാ​സ​ർ, സ​നാ​ബ്രി​യ, അ​ഗ്വെ​യ്റെ എ​ന്നി​വ​രും ഉ​റു​ഗ്വെ​യ്ക്കാ​യി ഗോ​ൾ നേ​ടി.

മ​ത്സ​ര​ത്തി​ന്‍റെ 11-ാം മി​നി​റ്റി​ൽ ഡാ​ർ​വി​ൻ നൂ​നെ​സി​ലൂ​ടെ ഉ​റു​ഗ്വെ ലീ​ഡ് നേ​ടി. എ​ന്നാ​ൽ, റീ ​ബൗ​ണ്ട് വ​ല​യി​ലാ​ക്കി അ​നി​രു​ദ്ധ് ഥാ​പ്പ 22-ാം മി​നി​റ്റി​ൽ ഇ​ന്ത്യ​യെ ഒ​പ്പ​മെ​ത്തി​ച്ചു. തു​ട​ർ​ന്ന് ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട ഉ​റു​ഗ്വെ, 28-ാം മി​നി​റ്റി​ൽ ലീ​ഡ് നേ​ടി. മാ​ക്സി അ​ജൂ​രൊ​യു​ടെ വ​ക​യാ​യി​രു​ന്നു ഗോ​ൾ. ഇ​തി​നി​ടെ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ൽ എ​ത്തി​യ​തോ​ടെ മ​ത്സ​രം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു.

2-1ന്‍റെ ലീ​ഡു​മാ​യി ര​ണ്ടാം പ​കു​തി ആ​രം​ഭി​ച്ച ഉ​റു​ഗ്വെ 53-ാം മി​നി​റ്റി​ൽ മൂ​ന്നാം ഗോ​ൾ ഇ​ന്ത്യ​ൻ വ​ല​യി​ലാ​ക്കി. റോ​ഡ്രി​ഗോ സ​ലാ​സാ​റി​ന്‍റെ വ​ക​യാ​യി​രു​ന്നു ഗോ​ൾ. 59-ാം മി​നി​റ്റി​ൽ മാ​ക്സി അ​ജൂ​രൊ വീ​ണ്ടും ഇ​ന്ത്യ​ക്കു പ്ര​ഹ​ര​മേ​ൽ​പ്പി​ച്ചു.

Kerala

മു​ൻ ചാ​മ്പ്യ​ൻ​മാ​രെ​യും സ​മ​നി​ലയിൽ കു​രു​ക്കി; യു​റു​ഗ്വെ​യെ വി​റ​പ്പി​ച്ച് കേ​പ് വെ​ർ​ദെ

കാ​ലി​ഫോ​ർ​ണി​യ: ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ വമ്പ​ൻ ടീ​മാ​യ യു​റു​ഗ്വെ​യെയും വി​റ​പ്പി​ച്ച് കേ​പ് വെ​ർ​ദെ. ആ​ദ്യം സ്പെ​യി​നി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച കേ​പ് വെ​ർ​ദെ ഇ​പ്പോ​ൾ യു​റു​ഗ്വെ​യെയും സ​മ​നി​ല​യി​ൽ കു​രു​ക്കി​യി​രി​ക്കു​ക​യാ​ണ്. യു​റു​ഗ്വെയ്ക്കെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ അ​ടി​ച്ചാ​ണ് ഇ​ക്കു​റി കേ​പ് വെ​ർ​ദെ​യു​ടെ മു​ന്നേ​റ്റം.

21-ാം മി​നി​റ്റി​ൽ യു​റു​ഗ്വെ​യെ ഞെ​ട്ടി​ച്ച് കേ​പ് വെ​ർ​ദെ ലീ​ഡെ​ടു​ത്തു. ഫ്രീ​കി​ക്ക് മി​ക​ച്ച ഷോ​ട്ടി​ലൂ​ടെ ബോ​ൾ ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് കെ​വി​ൻ പീ​ന ടീ​മി​ന് ച​രി​ത്ര​ഗോ​ൾ സ​മ്മാ​നി​ച്ചു. കേ​പ് വെ​ർ​ദെ​യു​ടെ ആ​ദ്യ ലോ​ക​ക​പ്പ് ഗോ​ൾ. നേ​ര​ത്തേ സ്‌​പെ​യി​നി​നെ​തി​രാ​യ മ​ത്സ​രം സ​മ​നി​ല​യി​ലാ​യ​തോ​ടെ ലോ​ക​ക​പ്പി​ലെ ആ​ദ്യ പോ​യ​ന്‍റ് കേ​പ് വെ​ർ​ദെ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ മാ​ക്‌​സി അ​രാ​ഹോ 44-ാം മി​നി​റ്റി​ൽ യു​റു​ഗ്വെ​​യ്‌​ക്കാ​യി സ​മ​നി​ല ഗോ​ൾ നേ​ടി. തു​ട​ർ​ന്ന് ആ​ദ്യ​പ​കു​തി​യു​ടെ ഇ​ഞ്ചു​റി ടൈ​മി​ൽ അ​ഗ​സ്റ്റി​ൻ ക​നോ​ബി​യോ​യും ഗോ​ള​ടി​ച്ച​തോ​ടെ യു​റു​ഗ്വെ​യെ ആ​ദ്യ പ​കു​തി​യി​ൽ മു​ന്നി​ട്ടു​നി​ന്നു.

എ​ന്നാ​ൽ ര​ണ്ടാം പ​കു​തി​യി​ലും വി​ട്ടു​കൊ​ടു​ക്കാ​തെ പോ​രാ​ടു​ന്ന കേ​പ് വെ​ർ​ദെ സം​ഘ​ത്തി​നു മു​ന്നി​ൽ മു​ൻ ചാ​മ്പ്യ​ന്മാ​ർ പ്ര​തി​രോ​ധി​ക്കാ​ൻ ബു​ദ്ധി​മു​ട്ടി. തു​ട​ർ​ന്ന്യു​റു​ഗ്വെ​ പ്ര​തി​രോ​ധ​ത്തി​ന്‍റെ പി​ഴ​വി​ൽ നി​ന്ന് കേ​പ് വെ​ർ​ദെ ര​ണ്ടാം ഗോ​ളു​മ​ടി​ച്ചു. ഇ​തോ​ടെ ഇ​രു​ടീ​മു​ക​ളും ര​ണ്ട് ഗോ​ൾ​വീ​ത​മ​ടി​ച്ച് സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.

Sports

യു​റു​ഗ്വേ​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് സൗ​ദി അ​റേ​ബ്യ; ലോ​ക​ക​പ്പ് പോ​രാ​ട്ട​ത്തി​ൽ ഇ​രു​ടീ​മും പോ​യി​ന്‍റ് പ​ങ്കു​വെ​ച്ചു

ന്യൂ​യോ​ർ​ക്ക്: ഫി​ഫ ലോ​ക​ക​പ്പി​ലെ ത​ങ്ങ​ളു​ടെ ആ​ദ്യ പോ​രാ​ട്ട​ത്തി​ൽ ലാ​റ്റി​ന​മേ​രി​ക്ക​ൻ വ​മ്പ​ന്മാ​രാ​യ യു​റു​ഗ്വേ​യെ 1-1 എ​ന്ന സ്കോ​റി​ൽ സ​മ​നി​ല​യി​ൽ ത​ള​ച്ച് സൗ​ദി അ​റേ​ബ്യ. ആ​ദ്യ പ​കു​തി​യി​ൽ യു​റു​ഗ്വേ തി​ക​ഞ്ഞ മേ​ധാ​വി​ത്വം പു​ല​ർ​ത്തി​യെ​ങ്കി​ലും, ക​ളി​യു​ടെ ഗ​തി​ക്ക് വി​പ​രീ​ത​മാ​യി മ​ത്സ​ര​ത്തി​ൽ 41-ാം മി​നി​റ്റി​ൽ ഗോ​ൾ നേ​ടി സൗ​ദി അ​റേ​ബ്യ​യാ​ണ് ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത്.

സെ​റ്റ് പീ​സി​ൽ നി​ന്ന് അ​ബ്ദു​ല്ലെ​ലാ അ​ൽ അ​മ്രി നേ​ടി​യ ഗോ​ളി​ൽ ഒ​ന്നാം പ​കു​തി​യി​ൽ സൗ​ദി ലീ​ഡ് നി​ല​നി​ർ​ത്തി. എ​ന്നാ​ൽ ര​ണ്ടാം പ​കു​തി​യി​ൽ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യ യു​റു​ഗ്വേ മ​റു​പ​ടി ഗോ​ൾ ക​ണ്ടെ​ത്തി​യ​തോ​ടെ മ​ത്സ​രം സ​മ​നി​ല​യി​ൽ അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു. ക​ടു​ത്ത സ​മ്മ​ർ​ദ ഘ​ട്ട​ത്തി​ലും യു​റു​ഗ്വേ​യു​ടെ ആ​ക്ര​മ​ണ​ങ്ങ​ളെ ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ക്കാ​ൻ അ​റ​ബ് ക​രു​ത്ത​ർ​ക്ക് സാ​ധി​ച്ചു.

 

Sports

യു​റു​ഗ്വാ​യെ ഞെ​ട്ടി​ച്ച് സൗ​ദി അ​റേ​ബ്യ; അ​ൽ അ​മ്രി​യു​ടെ ഗോ​ളി​ൽ സൗ​ദി അ​റേ​ബ്യ മു​ന്നി​ൽ!

ന്യൂ​യോ​ർ​ക്ക്: ഫി​ഫ ലോ​ക​ക​പ്പി​ൽ യു​റു​ഗ്വാ​യ്‌​ക്കെ​തി​രെ മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ സൗ​ദി അ​റേ​ബ്യ ഒ​രു ഗോ​ളി​ന് മു​ന്നി​ൽ. ഡി​ഫ​ൻ​ഡ​ർ അ​ബ്ദു​ല്ലെ​ലാ അ​ൽ അ​മ്രി ആ​ണ് സൗ​ദി​ക്കാ​യി ഗോ​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ൽ തു​ട​ക്കം മു​ത​ൽ ആ​ക്ര​മി​ച്ചു ക​ളി​ച്ച സൗ​ദി​ക്ക് അ​നു​കൂ​ല​മാ​യി ല​ഭി​ച്ച കോ​ർ​ണ​ർ കി​ക്കാ​ണ് ഗോ​ളി​ലേ​ക്ക് വ​ഴി​തു​റ​ന്ന​ത്.

കോ​ർ​ണ​റി​ൽ നി​ന്ന് ഉ​യ​ർ​ന്നു​വ​ന്ന പ​ന്ത് ഹ​സ​ൻ അ​ൽ തം​ബ​ക്തി ശ​ക്ത​മാ​യ ഹെ​ഡ​റി​ലൂ​ടെ യു​റു​ഗ്വേ​ൻ പോ​സ്റ്റി​ലേ​ക്ക് തി​രി​ച്ചു​വി​ട്ടു. യു​റു​ഗ്വേ​ൻ ഗോ​ൾ​കീ​പ്പ​ർ ഫെ​ർ​ണാ​ണ്ടോ മു​സ്‌​ലേ​ര പ​ന്ത് ത​ട്ടി​യ​ക​റ്റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കൈ​പ്പി​ടി​യി​ലൊ​തു​ക്കാ​ൻ സാ​ധി​ച്ചി​ല്ല. റീ​ബൗ​ണ്ടാ​യി വ​ന്ന പ​ന്തി​ലേ​ക്ക് അ​തി​വേ​ഗം കു​തി​ച്ചെ​ത്തി​യ അ​ൽ അ​മ്രി പ​ന്ത് ക്ലോ​സ് റേ​ഞ്ചി​ൽ നി​ന്ന് വ​ല​യി​ലേ​ക്ക് അ​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു.

നി​ല​വി​ൽ സൗ​ദി അ​റേ​ബ്യ 1-0 ന് ​മ​ത്സ​ര​ത്തി​ൽ മു​ന്നി​ട്ടു നി​ൽ​ക്കു​ക​യാ​ണ്.

 

Sports

സു​വാ​ര​സ് പു​റ​ത്ത്:ഉ​റു​ഗ്വെ ടീം ​പ്ര​ഖ്യാ​പി​ച്ചു

ഉ​റു​ഗ്വെ​: അ​മേ​രി​ക്ക​ൻ ഫു​ട്ബോ​ൾ ലോ​ക​ക​പ്പി​നു​ള്ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച് ഉ​റു​ഗ്വെ​. വെ​റ്റ​റ​ൻ സ്്രെ​ടെ​ക്ക​ർ ലൂ​യി​സ് സു​വാ​ര​സി​നെ ഒ​ഴി​വാ​ക്കി. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് പ​രി​ശീ​ല​ക​ൻ മാ​ഴ്സ​ലോ ബീ​ൽ​സ യു​റ​ഗ്വാ​യ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച​ത്.

2024 സെ​പ്റ്റം​ബ​റി​ൽ അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​ൽ​നി​ന്ന് വി​ര​മി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ദേ​ശീ​യ ടീം ​ആ​വ​ശ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ളി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു.

അ​തേ​സ​മ​യം പ​രി​ശീ​ല​ക​നു​മാ​യു​ള്ള പ്ര​ശ്ന​ങ്ങാ​ണ് ലോ​ക​ക​പ്പ് ടീ​മി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ടാ​നി​ട​യാ​ക്കി​യ​തെ​ന്നാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ 11 വ​ർ​ഷ​മാ​യി ദേ​ശീ​യ ടീ​മി​നാ​യി മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ താ​ര​മാ​യി​രു​ന്നു 39കാ​ര​നാ​യ സു​വാ​ര​സ്.

2010 ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ലോ​ക​ക​പ്പി​ൽ ടീ​മി​ലു​ൾ​പ്പെ​ട്ട താ​രം പി​ന്നീ​ട് എ​ല്ലാ ലോ​ക​ക​പ്പു​ക​ളും ടീ​മി​നാ​യി ക​ളി​ച്ചു. ഇ​താ​ദ്യ​മാ​യാ​ണ് താ​ര​ത്തെ ഒ​ഴി​വാ​ക്കു​ന്ന​ത്.

യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളി​ൽ ക​ളി​ച്ച ന​ഹി​ത​ൻ നാ​ൻ​ഡ​സി​നെ​യും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. റ​യ​ൽ മ​ഡ്രി​ഡ് താ​രം ഫെ​ഡ​റി​ക്കോ വാ​ൽ​വെ​ർ​ഡെ ടീ​മി​ലു​ണ്ട്. മാ​ഞ്ചെ​സ്റ്റ​ർ യു​ണൈ​റ്റ​ഡ് താ​രം മാ​നു​വ​ൽ ഉ​ഗാ​ർ​ട്ട, അ​ൽ ഹി​ലാ​ലി​ന്‍റെ ഡാ​ർ​വി​ൻ നു​നെ​സ്, അത്‌ലറ്റിക്കോ മ​ഡ്രി​ഡ് താ​രം ഹൊ​സെ മ​രി​യ ഗി​മ​നെ​സ്, ബാ​ഴ്സ​ലോ​ണ​യു​ടെ റൊ​ണാ​ൾ​ഡ് അ​രൂ​ഹോ, നാ​പ്പോ​ളി​യു​ടെ മ​ത്യാ​സ് ഒ​ലി​വേ​ര തു​ട​ങ്ങി​യ​വ​രും ടീ​മി​ലു​ൾ​പ്പെ​ട്ടു.

ലോ​ക​ക​പ്പി​ൽ, ഗ്രൂ​പ്പ് എ​ച്ചി​ലാ​ണ് ടീം ​ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. സ്പെ​യി​ൻ, സൗ​ദി അ​റേ​ബ്യ, കേ​പ് വെ​ർ​ദെ എ​ന്നി​വ​രാ​ണ് ഉ​റു​ഗ്വെ​യു​ടെ എ​തി​രാ​ളി​ക​ൾ.

Latest News

Corehub Up